ദേശീയ വിദഗ്ധ സമിതി യോഗം ചേരുന്നു: ഓക്‌സ്ഫഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയേക്കും

Update: 2020-12-28 06:04 GMT

ന്യൂഡല്‍ഹി: കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയമിച്ച വിദഗ്ധ സമിതി ഈ ആഴ്ച യോഗം ചേര്‍ന്ന് ഓക്‌സ്ഫഡ് അസ്ട്രസെനെക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്ന് റിപോര്‍ട്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്ഫഡ് സെനെക്ക കൊവിഡ് വാക്‌സിന്‍ പരീക്ഷണവും ഉല്‍പ്പാദനവും ഏകോപിപ്പിക്കുന്നത്.

പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ആഴ്ച തന്നെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കൈമാറും. ഡിസംബര്‍ 9ാം തിയ്യതി നടന്ന അവസാന യോഗത്തില്‍ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഫാര്‍മസ്യട്ടിക്കല്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

വിദഗ്ധ സമിതിയുടെ യോഗം ഈ ആഴ്ച നടക്കാന്‍ സാധ്യതയുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന സമിതിയുടെ പരിഗണയ്ക്കു വേണ്ടി ഫൈസര്‍ വാക്‌സിന്‍ ഉല്‍പാദാക്കള്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്ന് അറിയിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭാരത് ബയോടെക് തങ്ങളുടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല.

Tags:    

Similar News