വാളയാര്‍ കേസില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

എംപി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്റെ പ്രതികരണം.

Update: 2019-10-29 02:00 GMT

ന്യൂഡല്‍ഹി: വാളയാര്‍ കേസില്‍ ഇടപെടുമെന്ന് അറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവം കമ്മീഷന്റെ നിയമസമിതി പരിശോധിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂഖോ പറഞ്ഞു. ട്വിററ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

എംപി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് ബാലാവകാശ കമ്മീഷന്റെ പ്രതികരണം. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

വാളയാര്‍ കേസില്‍ കുറ്റകൃത്യം മറച്ചുവയ്ക്കാന് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. രണ്ട് കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്ര മന്ത്രാലയവും നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേരള ഗവര്‍ണറെയും ടാഗ് ചെയ്ത പോസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.


Tags:    

Similar News