'രാഷ്ട്രനിര്‍മാണം അടിച്ചമര്‍ത്തലിലൂടെയല്ല': പീഡനവിരുദ്ധ ദിനത്തില്‍ എന്‍സിഎച്ച്ആര്‍ഒ സെമിനാര്‍
എറണാകുളം: രാഷ്ട്രനിര്‍മാണം അടിച്ചമര്‍ത്തലിലൂടെയല്ല എന്ന പ്രമേയത്തില്‍ ജൂണ്‍ 26ന് എന്‍സിഎച്ച്ആര്‍ഒ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 26 ഞായര്‍ 4 മണിക്ക് കലൂര്‍ ഐഎംഎ ഹാളിലാണ് പരിപാടി.
അടിയന്തരാവസ്ഥാ പ്രഖ്യാപന ദിനമാണ് പീഡനവിരുദ്ധ ദിനമായി ആചരിക്കുന്നത്.
സെമിനാര്‍ ഫാദര്‍ തലേക്കാട്ട് ഉദ്ഘാടനം ചെയ്യും. മുരൡകണ്ണമ്പള്ളി, പ്രഫ. പി കോയ, സുദേഷ് എം രഘു, സുജ ഭാരതി, അമ്പിളി ഓമനക്കുട്ടന്‍, റെനി ഐലിന്‍, അഡ്വ. സുധാകരന്‍ കെ, കെ പി ഒ റഹ്മത്തുല്ല എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
എന്‍സിഎച്ച്ആര്‍ഒയുടെ 25ാം വാര്‍ഷകത്തിന്റെ ഭാഗമായി കൂടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.