നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയുടെ കോപ്പിയും അടുത്ത ഉപഗ്രഹത്തില്‍ ബഹിരാകാശത്തേക്ക്

Update: 2021-02-15 13:16 GMT

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ നിന്നും ഈ മാസം അവസാനത്തോടെ വിക്ഷേപിക്കുന്ന സതീഷ് ദവാന്‍ സാറ്റലൈറ്റ് എന്ന ഉപഗ്രഹത്തില്‍ ബഹിരാകാശത്തെത്തുക നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയുടെ കോപ്പിയും. കൂടാതെ 25000 ആളുകളുടെ പേരും ഇതോടൊപ്പം ബഹിരാകാശത്തെത്തും. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ദവാന്റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്.


മൂന്ന് സൈന്റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്‌നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.


പേരുകള്‍ അയച്ചവര്‍ക്ക് 'ബോര്‍ഡിംഗ് പാസ്' നല്‍കിയിട്ടുണ്ട്. ഭഗവത് ഗീതയുടെ ഒരു കോപ്പിയും ഈ സാറ്റലൈറ്റില്‍ അയക്കുമെന്ന് സ്‌പേസ് കിഡ്‌സ് പ്രോഗ്രാം സിഇഒ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു.  നേരത്തെ ബൈബിള്‍ പോലുള്ള ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ അയച്ചിട്ടുണ്ടെന്നും സ്‌പേസ് കിഡ്‌സ് സിഇഒ പറയുന്നു.




Tags: