യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് പോളണ്ട് പ്രസിഡന്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

Update: 2022-03-01 19:22 GMT

ന്യൂഡല്‍ഹി; യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം നടത്തുന്ന കടന്നുകയറ്റത്തിനിയില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സഹായിക്കുന്ന പോളണ്ടിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞു.

പ്രസിഡന്റ് ആന്‍ഡ്രെജ് ദുദയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

പോളണ്ടിലൂടെ കടന്നുപോകുന്നതിന് വിസ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിലും രാജ്യം വഴി കടുന്നുപോകുന്നവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങള്‍ നല്‍കുന്നതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഇത്തരമൊരു സമയത്ത് ഇന്ത്യക്കാരെ ഹാര്‍ദ്ദവമായി സ്വീകരിച്ചതിന് പോളണ്ടിലെ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അനാഥരായ പോളണ്ടിലെ ഏതാനും കുട്ടികളെ പരിപാലിച്ച ജാംനഗര്‍ മഹാരാജാവിന്റെ അനുഭവവും പ്രധാനമന്ത്രി സൂചിപ്പിച്ചു.

യുക്രെയ്‌ന്റെ വ്യോമഗതാഗതം നിര്‍ത്തിവച്ചതോടെ അയര്‍രാജ്യങ്ങളായ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്.

Tags: