നര്‍കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് ബാവയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സമുദായനേതാക്കളുടെ യോഗം
വൈകീട്ട് മൂന്നിന് നടക്കുന്ന യോഗത്തില്‍ ക്രൈസ്തവ,ഹിന്ദു,മുസ്‌ലിം സമുദായ നേതാക്കള്‍ പങ്കെടുക്കും.
തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്ന് സമുദായ നേതാക്കളുടെ യോഗം ചേരും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ മുന്‍കയ്യെടുത്താണ് യോഗം ചേരുന്നത്. ക്രൈസ്തവ,ഹിന്ദു,മുസ്‌ലിം സമുദായ നേതാക്കള്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോഗം.
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ(മേജര്‍ ആര്‍ച്ച് ബിഷപ്പ് മലങ്കര കാത്തോലിക്ക സഭ), ആര്‍ച്ച്ബിഷപ്പ് സൂസപാക്യം, (ലാറ്റിന്‍ കാത്തലിക് ചര്‍ച്ച്, തിരുവനന്തപുരം), ബിഷപ്പ് എ ധര്‍മ്മരാജ് റസാലം(മോഡറേറ്റര്‍, സി.എസ്.ഐ. ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍ ജോസഫ് പെരുന്തോട്ടം(സീറോ മലബാര്‍ സഭ, ചെങ്ങനാശ്ശേരി അതിരൂപത), ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണാബാസ്,
(സഫ്രഗന്‍ മെത്രാപ്പോലീത്ത, മാര്‍ത്തോമ സുറിയാനി സഭ), ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്(ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍), ജനാബ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍(പ്രസിഡന്റ്, മുസലിം യൂത്ത് ലീഗ്), ഡോ.വിപി സുഹൈബ് മൗലവി( പാളയം ഇമാം, തിരുവനന്തപുരം), ഡോ.ഹുസൈന്‍ മടവൂര്‍(പാളയം ഇമാം, കോഴിക്കോട്), സിദ്ദിഖ് സഖാഫി നേമം(എസ്.വൈ.എസ്. സ്‌റ്റേറ്റ് സെക്രട്ടറി), കരമന ബയാര്‍പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി(ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), സ്വാമി സൂഷ്മാനന്ദ(ശിവഗിരി മഠം). സ്വാമി അശ്വതി തിരുനാള്‍(ഏകലവ്യാശ്രമം).
നാര്‍ക്കോട്ടിക് ജിഹാദ് ഉള്‍പ്പെടെ പരാമര്‍ശങ്ങള്‍ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ യോഗം. മത സൗഹാര്‍ദ സന്ദേശം നല്‍കുക കൂടി ഈ യോഗത്തിന്റെ ലക്ഷ്യമാണ്.
