ഇന്ത്യയുടെ പുരോഗതിക്കായി 9-9-6 ജോലി സമ്പ്രദായം വേണം: നാരായണ മൂര്‍ത്തി

Update: 2025-11-18 11:34 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുരോഗതിക്കായി യുവാക്കള്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചൈനീസ് ജോലി സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. രാജ്യത്തിന്റെ വേഗത്തിലുള്ള പുരോഗതിക്കായി യുവാക്കള്‍ കൂടുതല്‍ സമയം ജോലിയില്‍ ചെലവഴിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ചൈനീസ് ടെക് സ്ഥാപനങ്ങളിലെ 9-9-6 മാതൃക പ്രകാരം ഒരു ജീവനക്കാരന്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ, ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യേണ്ടതാണ്. ചൈനയുടെ ടെക് വളര്‍ച്ചയ്ക്ക് ഇത് വഴിതെളിച്ചു എന്നാണ് അഭിപ്രായം. ആലിബാബ, ഹുവാവേയ്, ബൈറ്റ്ഡാന്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഈ ജോലി രീതിയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍, ജീവനക്കാരില്‍ അനിയന്ത്രിത സമ്മര്‍ദവും ജോലിജീവിത സാമ്യത്തില്‍ തകരാറുകളും സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ചൈനയിലെ തൊഴിലാളി കൂട്ടായ്മകളും വിദഗ്ധരും സമ്പ്രദായത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 2021ല്‍ വര്‍ക്ക് ലൈഫ് ബാലന്‍സിന് ഒട്ടും അനുയോജ്യമല്ല ഈ രീതിയെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് സുപ്രിംകോടതി തന്നെ സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags: