നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം; 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിയിലേക്ക്
തായ്‌പെയ്: ഇരുപതോളം ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ് വാന്റെ വ്യോമാതിര്‍ത്തിയില്‍ വിന്യസിച്ചതായി റിപോര്‍ട്ട്. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളെ പ്രത്യക്ഷപ്പെട്ടതായി തായ് വാന്‍ പ്രതിരേധമന്ത്രിയാണ് ട്വീറ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടാണ് പെലോസി തായ്‌വാനിലെത്തിയത്. തങ്ങളുടെ സ്വാധീനമേഖലയായി കരുതുന്ന തായ്‌വാനിലേക്ക് യുഎസ് തങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നത് ചൈന ആശങ്കയോടെയാണ് കാണുന്നത്.
അമേരിക്കന്‍ ഭരണകൂടത്തിലെ പ്രധാനി തായ്‌വാനിലെത്തുന്നത് കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇതാദ്യമാണ്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശങ്ങളുടെ ഭാഗമാണ് പെലോസി തായ്‌വാനിലെത്തിയത്.