മലപ്പുറം: ദൈവികനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനും സാമൂഹികവും സാംസ്‌കാരികവുമായി ജീവിതം ശുദ്ധീകരിക്കാനും ദൈവവിശ്വാസത്തിന്റെ ദൃഢീകരണത്തിനും മതപഠനം അനിവാര്യമാണെന്നും വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന പരിമിതികള്‍ക്കകത്ത് ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠനത്തിന് പ്രാമുഖ്യം നല്‍കണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി. കേരള സംസ്ഥാന മത വിദ്യഭ്യാസ ബോര്‍ഡ് മദ്‌റസാ അദ്ധ്യായനാരംഭത്തിന്റെ ഭാഗമായി ഐ കെ എസ് എസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ കെ എസ് എസ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ഫാറൂഖ് മുഹമ്മദ് ബത്തേരി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, സയ്യിദ് ശൗഖത്തലി തങ്ങള്‍, സദഖത്തുല്ല മൗലവി കാടാമ്പുഴ എന്നിവര്‍ സംസാരിച്ചു.