കണ്ണൂര്‍: നടുവനാട് വീടിന്റെ അടുക്കളയില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് പരിക്കേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ നടുവനാട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. സിപിഎം ന്റെ ശക്തി കേന്ദ്രമായ തലചങ്ങാട് കോളനിയിലാണ് വീടിനകത്തു ബോംബ് നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടനം ഉണ്ടായത്. സിപിഎം ക്രിമിനല്‍ കേന്ദ്രമായ തലചങ്ങാട് പ്രദേശം റൈഡ് ചെയ്ത് ആയുധ നിര്‍മാണവും ബോംബ് നിര്‍മാണവും തടയാന്‍ പോലിസിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണം എന്നും യോഗം ആവശ്യപ്പെട്ടു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാര്‍ട്ടി ക്രിമിനലുമായ സ്‌ഫോടനത്തില്‍ പരിക്കേറ്റ മുനാച്ചു എന്ന രാജേഷ് ഇതിന് മുമ്പും ഇതുപോലെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കൂടിയാണ്. പ്രദേശത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായാണ് സിപിഎം ബോംബ് നിര്‍മാണവും ആയുധ നിര്‍മാണവും നടത്തുന്നത് യോഗം വിലയിരുത്തി. ഇതിനെതിരേ പോലിസ് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബ്രാഞ്ച് സെക്രട്ടറി റസാഖ്. എകെ ആവശ്യപ്പെട്ടു
