നാദാപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ്: കള്ളവോട്ട് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം

Update: 2020-12-14 14:09 GMT
നാദാപുരം: നാദാപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ അന്ത്രുവിന്റെ മകളെ കൊണ്ട് കള്ള വോട്ട് ചെയ്യിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പിടിക്കപ്പെട്ടപ്പോള്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ ആളെയും കൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ കള്ളവോട്ട് കണ്ടെത്തിയ എസ്ഡിപിഐയുടെ ബൂത്ത് ഏജന്റിനെ കൈയ്യേറ്റം ചെയ്യുകയും ബൂത്ത് ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ എസ്ഡിപിഐ ബൂത്ത് ഏജന്റ് എന്‍ വി ഷൗക്കത്തിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു