എന്‍-ഫ്രീ സംസ്ഥാന വൈസ് ചെയര്‍മാന്‍ അബ്ദു റഹ്‌മാന്‍ മൗലവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം: എന്‍-ഫ്രീയുടെ സംസ്ഥാന വൈസ് ചെയര്‍മാന്‍ റാന്‍ഫെഡ് മൗലവി എന്ന പേരില്‍ അറിയപ്പെടുന്ന പിലാക്കാടന്‍ അബ്ദു റഹ്‌മാന്‍ മൗലവിയുടെ നിര്യാണത്തില്‍ എന്‍-ഫ്രീ സംസ്ഥാന കമ്മിറ്റി യോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി. പരേതനോടുള്ള ആദരസൂചകമായി എന്‍-ഫ്രീയുടെ എല്ലാ ഔദ്യോഗിക പരിപാടികളും നിര്‍ത്തിവച്ചുകൊണ്ട് ഏഴു ദിവസത്തെ ദു:ഖാചരണം നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് എന്‍-ഫ്രീ ആശ്രമത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സി ടി പി നാസര്‍ ആധ്യക്ഷം വഹിച്ചു. എന്‍-ഫ്രീ ദേശീയ ചെയര്‍മാന്‍ അലവി കക്കാടന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍ -ഫ്രീ രക്ഷാധികാരി പാലോളി കുഞ്ഞി മുഹമ്മദ്, എന്‍ -ഫ്രീ ദേശീയ വൈസ് ചെയര്‍മാന്‍ നാസര്‍ ഡിബോണ, എന്‍-ഫ്രീ ദേശീയ സെക്രട്ടറി മോഹന്‍ ഐസക്, ശശിധരന്‍ തൊട്ടില്‍പാലം, അഡ്വ. അബ്ദു റഹ്‌മാന്‍ കാരാട്ട്, അഡ്വ. ഉമ്മര്‍ ചേലക്കോട്, അഡ്വ. മമോക്കര്‍ മൈത്ര, ബംഗാളത്ത് കുഞ്ഞഹമ്മദ്, ടി പി വിജയന്‍, മുനീര്‍ പാണ്ടിക്കാട്, ഇ കെ എം കോയ, അജ്മല്‍ വണ്ടൂര്‍, മുസ്തഫ കൊടക്കാടന്‍, സമീര്‍ കന്നങ്ങാടന്‍, കാപ്പന്‍ ശംസുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ എ വഹാബ് സ്വാഗതവും മോഹന്‍ദാസ് അമരമ്പലം നന്ദിയും പറഞ്ഞു.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനും അര്‍പ്പണ മനോഭാവവും ത്യാഗസന്നദ്ധതയും കൈമുതലാക്കി പ്രവര്‍ത്തിച്ച മാതൃകാ പുരുഷനായിരുന്നു പരേതനായ അബ്ദു റഹ്‌മാന്‍ മൗലവിയെന്ന് എന്‍-ഫ്രീ അംഗീകരിച്ച അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി.