മൈസുരു കൂട്ടബലാത്സംഗ കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Update: 2021-08-31 13:11 GMT

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി പിടിയിലായി. ലോറി െ്രെഡവര്‍ വിജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത്. കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരില്‍ ഒരാളാണ് പിടിയിലായ വിജയകുമാര്‍.


കേസില്‍ ഇതുവരെ 5 പേര്‍ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ പതിനേഴുകാരനടക്കം അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒറ്റയ്ക്ക് വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകള്‍ മൈസൂരുവില്‍ ഇവര്‍ക്കെതിരെയുണ്ട്.




Tags: