ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം; സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ച് എം വി ഗോവിന്ദന്‍

Update: 2023-03-15 15:00 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടിസ്. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ എം വി ഗോവിന്ദന്‍ സമ്മര്‍ദം ചെലുത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

സ്വപ്‌നയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണ്. തെറ്റായ ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ അറിയിച്ചു. തളിപ്പറമ്പിലെ അഭിഭാഷകന്‍ മുഖേനയാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.

Tags: