ആര്‍എസ്എസും ബിജെപിയും കേരളത്തെ ടാര്‍ജറ്റ് ചെയ്യുന്നു; ഗവര്‍ണറുടെ നിലപാട് ജനാധിപത്യപരമാവണമെന്നും എംവി ഗോവിന്ദന്‍

ഗവര്‍ണറുടെ കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടില്ല

Update: 2022-08-28 13:53 GMT

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ വെല്ലുവിളിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയില്‍ ചില ഘട്ടങ്ങളില്‍ വിഭാഗീയത ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. ആര്‍എസ്എസും ബിജെപിയും കേരളത്തെ ടാര്‍ജറ്റ് ചെയ്യുന്നു. ഗവര്‍ണറുടെ നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവുമായിരിക്കണം. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും നയിക്കുന്നത് പാര്‍ട്ടിയാണ്. രണ്ടുപേരും പാര്‍ട്ടിക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: