മുസ്‌ലിംകള്‍ പുതിയ വിദ്യാഭ്യാസ വികസന മാതൃകകള്‍ കണ്ടെത്തണമെന്ന് പ്രഫ. ഖാദര്‍ മൊയ്തീന്‍

Update: 2020-01-17 17:48 GMT

പെരിന്തല്‍മണ്ണ: വിദ്യഭ്യാസരംഗത്ത് പുതിയ വികസന മാതൃകകള്‍ അനിവാര്യമായിരിക്കുകയാണെന്നും ജാമിഅ പോലുള്ള സ്ഥാപനങ്ങള്‍ വ്യാപിക്കണമെന്നും പ്രഫ. ഖാദര്‍ മൊയ്തീന്‍.. ജാമിഅ നൂരിയ്യ അറബിയ്യ 57ാം വാര്‍ഷിക- 55ാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസരംഗത്ത് വികസനം കൈവരിച്ച കേരളത്തിലെ മുസ്്‌ലിംങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. വിവിധ സംസ്ഥാനങ്ങളിലെ മതനേതാക്കള്‍ ജാമിഅയിലെത്തി പ്രവര്‍ത്തന രീതി പഠിക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മുത്വീഉല്‍ ഹഖ് ഫൈസി സംസാരിച്ചു.

'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ' സയ്യിദ് സഫതര്‍ അലി ഖാളിമി അല്‍ ഹുസൈന്‍ യു.പി ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസല്‍ ബാബു, അഡ്വ. ശഹ്‌സാദ് ഹുദവി, അഡ്വ. ഫൈസല്‍ പുത്തനഴി സംസാരിച്ചു.

അറബി ഭാഷാ ശില്‍പശാല മുഹമ്മദലി ഫൈസി കൂമണ്ണ അധ്യക്ഷത വഹിച്ചു. ആദൃശ്ശേരി ഹംസകുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി അമാനത്ത്, ഡോ. സൈതാലി ഫൈസി പട്ടിക്കാട്, സി.കെ മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു. 

Similar News