പരപ്പനങ്ങാടിയില്‍ കള്ള് ഷാപ്പിന് പൂട്ടിട്ട് മുസ്‌ലിം യുത്ത് ലീഗ് സമരം

തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ പൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്തു.

Update: 2020-08-13 05:31 GMT

പരപ്പനങ്ങാടി: കൊവിഡിന്റെ മറവില്‍ പരപ്പനങ്ങാടിയില്‍ കള്ള് ഷാപ്പിന് ലൈസന്‍സ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാറിനെതിരേ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരത്തിന്റെ രണ്ടാഘട്ടമായി കള്ള്ഷാപ്പിന് പൂട്ടിട്ടു.

തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ പൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ഭാരവാഹികളായ ആസിഫ് പാട്ടശ്ശേരി, വി എ കബിര്‍, കെ പി നൗഷാദ്, അസ്‌കര്‍ ഊപ്പാട്ടില്‍ നേതൃത്വം നല്‍കി.




Tags: