എന്‍ഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായതായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: എന്‍ഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വര്‍ഗീയ ധ്രുവീകരണമുണ്ടായി. മത വര്‍ഗ്ഗീയ ശക്തികള്‍ പലയിടത്തും അത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ച സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് പാര്‍ട്ടിക്കകത്തും മുന്നണിയിലും വിശദമായ പഠനം നടത്തും. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ആസൂത്രിതമായ നീക്കം നടന്നു. ഇടതുപക്ഷത്തിനെതിരെ ആശയപരമായ പോരാട്ടം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.