വൈഗൂര്‍ മുസ് ലിംകളെ വംശഹത്യ ചെയ്യുന്നതിനെതിരേ ലണ്ടനിലെ ചൈനീസ് എംബസിക്കു മുമ്പില്‍ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം
ലണ്ടന്‍: വൈഗൂര്‍ മുസ് ലിംകളെ വംശഹത്യ ചെയ്യുന്ന ചൈനീസ് സര്‍ക്കാരിനെതിരേ ലണ്ടനില്‍ പ്രതിഷേധം. ചൈനീസ് എംബസി കെട്ടിടത്തിനുമുന്നിലാണ് പ്രതിഷേധസംഗമം അരങ്ങേറിയത്.
ബ്രിട്ടനിലെ അമ്പതോളം മുസ് ല ിം സംഘടനകളാണ് പ്രതിഷേധനത്തിന് നേതൃത്വം നല്‍കിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാന്‍ഡ് വിത്ത് വൈഗൂര്‍ എന്ന മുദ്രാവാക്യവുമായി പ്രതിഷേധം തീരുമാനിച്ചത്.
ലണ്ടനിലെ പ്രധാനപ്പെട്ട എല്ലാ മുസ് ലിം സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫിന്‍സ്ബറിയിലെ റീജനല്‍ ഇസ് ലാമിക് സെന്റര്‍, ഈസ്റ്റ് ലണ്ടന്‍ മോസ്‌ക്, ലണ്ടന്‍ മുസ് ലിം സെന്റര്‍, മുസ ലിം മീഡിയ ഓര്‍ഗനൈസേഷനുകളുടെ ഭാഗമായ ഇസ് ലാമിക് 21സി, ഇസ് ലാം ചാനല്‍ എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങള്‍.
മുസ ലിം സമൂഹത്തില്‍ അറിയപ്പെടുന്ന നിരവധി നേതാക്കള്‍ പ്രതിഷേധിക്കാനെത്തിയിരുന്നു.
വൈഗൂര്‍ മുസ് ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ആഗോള സാഹോദര്യം കെട്ടിപ്പെടുക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
ബ്രിട്ടീഷ് മുസ് ലിം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സര്‍, ഇഖ്ബാല്‍ സാക്രയ്‌ന, മുസ് ലിം അസോസിയേഷന്‍ മേധാവി രാഘാത് അല്‍ടിക്രിടി തുടങ്ങിയവരും പങ്കെടുത്തു.
ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ മുസ് ലിം രാജ്യങ്ങള്‍ ഇടപെടല്‍ നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ചൈനയിലെ സിന്‍ജിയാങ് ഓട്ടോണമസ് പ്രദേശത്ത് താമസിക്കുന്ന വൈഗൂര്‍ മുസ് ലിംകള്‍ കടുത്ത വംശീയ അടിച്ചമര്‍ത്തലാണ് നേരിടുന്നത്.
