കൊച്ചി കോര്‍പറേഷനില്‍ മുസ് ലിം ലീഗിന്റെ ടി കെ അഷ്‌റഫ് ഒരു വര്‍ഷം ഡെപ്യൂട്ടി മേയറാകും
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചു. കൊച്ചി കോര്‍പറേഷനില്‍ മുസ് ലിം ലീഗിന്റെ ടി കെ അഷ്‌റഫ് ഒരു വര്‍ഷം ഡെപ്യൂട്ടി മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ടി കെ അഷ്‌റഫിന് നല്‍കണമെന്നായിരുന്നു ലീഗിന്റെ അവശ്യം. എന്നാല്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. കഴിഞ്ഞ കോര്‍പറേഷനില്‍ ഇടതുമുന്നണി ഭരണം പിടിച്ചുനിര്‍ത്തിയ സ്വതന്ത്രനായിരുന്നു ടി കെ അഷ്‌റഫ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇയാള്‍ യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയായി കറുകപള്ളി വാര്‍ഡിലാണ് അഷ്റഫ് മല്‍സരിച്ചത്.