എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ് ലിം ലീഗ്

49 ലക്ഷം രൂപ മുസ് ലിം ലീഗ് നേതൃത്വം ബാങ്കില്‍ അടച്ചു

Update: 2026-03-25 10:03 GMT

കോഴിക്കോട്: മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ് ലിം ലീഗ്. 49 ലക്ഷം രൂപയുടെ വായ്പ മുസ് ലിം ലീഗ് നേതൃത്വം ബാങ്കില്‍ അടച്ചു തീര്‍ത്തു. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ക്രെസെന്റ് ഹൗസ് എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലെ ബാധ്യത തീര്‍ത്തത്.

വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. ഇത് അദ്ദേഹത്തിന് അടച്ചു തീര്‍ക്കാന്‍ ആയിരുന്നില്ല. ഇതോടെയാണ് ഈ മാര്‍ച്ച് 31ന് മുന്‍പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

Tags: