മുസ് ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ് നിര്യാതനായി

Update: 2021-12-17 08:34 GMT

താനൂര്‍: മുസ് ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ് താനൂരില്‍ നിര്യാതനായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, പറപ്പൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ടി ടി കെ എം ടീച്ചേര്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍, എ എം എല്‍ പി സ്‌കൂള്‍ പറപ്പൂര്‍ ഈസ്റ്റ് മാനേജര്‍, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍, പറപ്പൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ്, താനൂര്‍ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ്, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Tags: