പരപ്പനങ്ങാടി: സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാവും അരയന്‍കടപ്പുറം മഹല്ല് കാരണവന്മാരില്‍ പ്രമുഖനുമായ പള്ളിച്ചിന്റെപുരക്കല്‍ സൈതലവി ഗുരുക്കള്‍ എന്ന പിപിഎസ് (80) നിര്യാതനായി. അരയന്‍കടപ്പുറം അഞ്ചുമന്‍ ഇമ്ദാദുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി കാരണവര്‍, തിരൂര്‍ താലൂക്ക് ഐസ് പ്ലാന്റ് അസോസിയേഷന്‍ സെക്രട്ടറി, കളരി മര്‍മ്മ സംഘത്തിന്റെ ജില്ലാ ഭാരവാഹി, സ്വതന്ത്ര ഡ്രൈവേഴ്‌സ് യൂനിയന്‍ എസ് ടി യു പരപ്പനങ്ങാടി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് തുടങ്ങി വിവിധ മതരാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ചെറിയബീവി.
മക്കള്‍: സലാം, ശരീഫ, ഹനീഫ, അഷ്‌റഫ്, അന്‍വര്‍, സുഹാന്‍സ്, സിറാജ്.
മരുമക്കള്‍: അലിക്കുട്ടി പുതിയകടപ്പുറം, ഫാതിമത്ത്‌സുഹ്‌റ, ഷുക്രിയ, നാജി.