താനൂര്‍: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ സംഗമങ്ങളുടെ ഭാഗമായി ജൂണ്‍ 20 തിരൂരില്‍ നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ താനൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഹദിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് താനൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാര്‍ഡുകള്‍ക്ക് ഉപഹാരം നല്‍കി. മണ്ഡലം പ്രസിഡന്റ് മുത്തു കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ ങഘഅ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈ പ്രസിഡന്റുമാരായ എം അബ്ദുള്ള കുട്ടി, പി എ റഷീദ് സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. കെ സി ബാവ, കല്ലേരി യൂസഫ്, അഡ്വ പി പി ആരിഫ്, ഇസ്മായില്‍ പത്തമ്പാട്, പി പി ബാവ തങ്ങള്‍, വിപിഒ അഷ്‌കര്‍, സലാം പൊന്മുണ്ടം, ഷാഹിന നിയാസി, തെയ്യമ്പാടി ബാവ ഹാജി, ഇ പി കുഞ്ഞാവ, പട്ടാക്കല്‍ അലി, സിദ്ദീഖ് താനൂര്‍, ഹംസ മീനടത്തൂര്‍, ഉവൈസ് കുണ്ടുങ്ങല്‍, ഇര്‍ഷാദ് കുറുക്കോള്‍, നിസാം താനൂര്‍, വിപി സുലൈഖ, സൈനബ, നസ്‌ല ബഷീര്‍, അഡ്വ പി പി റഹൂഫ് ഹുസൈന്‍ ഹാജി കരിങ്കപ്പാറ, ജബ്ബാര്‍ ഖത്തര്‍, ഉസ്മാന്‍ അബുദാബി, അഫ്‌സല്‍ ജിദ്ദ എന്നിവര്‍ സംബന്ധിച്ചു. കണ്‍വെന്‍ഷന്‍ എംപി അഷ്‌റഫ് സ്വാഗതവും, നൂഹ് കരിങ്കപ്പാറ നന്ദിയും പറഞ്ഞു.