ഗാനയമുന വീണ്ടും: കോഴിക്കോട് കടപ്പുറത്തു ബാബുരാജ് സംഗീതം പെയ്തിറങ്ങി

Update: 2022-04-23 15:49 GMT

കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ചെങ്ങന്നൂര്‍ ശ്രീകുമാറും സംഘവും ഗാനസന്ധ്യ അവതരിപ്പിച്ചു. ഗാനയമുന വീണ്ടും എന്ന പരിപാടിയില്‍ എം എസ് ബാബുരാജിന്റെ അനശ്വരഗാനങ്ങളാണ് സംഘം ആലപിച്ചത്. ബാബുക്കയുടെ ഗാനങ്ങള്‍ സംഗീതമായി പെയ്തിറങ്ങിയപ്പോള്‍ കോഴിക്കോട് കടപ്പുറം ജനസാന്ദ്രമായി. ഓരോ ഗാനവും സംഗീതാസ്വാദകരുടെയുള്ളില്‍ ആവേശമായി പെയ്തിറങ്ങി.

സൃഷ്ടിതന്‍ എന്ന പാട്ടില്‍ തുടങ്ങി ഇരുപതിലധികം ബാബുരാജ് ഗാനങ്ങള്‍ സംഘം ആലപിച്ചു. കടലേ നീല കടലേ എന്ന ഗാനം ആലപിച്ചപ്പോള്‍ കടല്‍ പോലും നിശബ്ദമായി. ഇന്നലെ മയങ്ങുമ്പോള്‍, ഒരു പുഷ്പം മാത്രമെന്‍, തളിരിട്ട കിനാക്കള്‍ തന്‍,ഇക്കരെയാണെന്റെ താമസം തുടങ്ങിയ അനശ്വരഗാനങ്ങള്‍ സംഗീതാസ്വാദകരെ ബാബുരാജ് ഓര്‍മകളിലേക്ക് കൊണ്ടുപോയി.

ചെങ്ങന്നൂര്‍ ശ്രീകുമാറിനൊപ്പം ഷിജു കുന്നമംഗലം, റോഷ്‌നി മേനോന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. എം എസ് ബാബുരാജിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന പപ്പേട്ടനും ഹരിദാസേട്ടനും കീബോര്‍ഡില്‍ വിസ്മയം തീര്‍ത്തപ്പോള്‍ ഗാനസന്ധ്യ വിസ്മയമായി.

Tags:    

Similar News