പട്ടികജാതി യുവാക്കള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

Update: 2022-03-15 01:09 GMT
പട്ടികജാതി യുവാക്കള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി യുവജന കലാ സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയില്‍ മൂന്നു യുവജന ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. യുവാക്കള്‍ക്ക് കലാപരമായ കഴിവുകള്‍ക്ക് ഒപ്പം ജീവിതവരുമാനവും കണ്ടെത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പദ്ധതിയാണിത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മോഹന്‍ വലിയാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി കിഷോര്‍ ബ്ലോക്ക് മെമ്പര്‍മാരായ മിനി വരിക്കശ്ശേരി, കവിത സുനില്‍, അമിത മനോജ് എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി വികസന ഓഫീസര്‍ പ്രീത കെ പി സ്വാഗതവും ബ്ലോക്ക് മെമ്പര്‍ കെ. എസ് രമേശ് നന്ദിയും പറഞ്ഞു.

Tags:    

Similar News