തൃശൂര്‍: പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. തിങ്കളാഴ്ച തൃശൂര്‍ മണ്ണുത്തിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കമ്മട്ടിപ്പാടത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന് ഏറെ പ്രശസ്തിനേടിക്കൊടുത്തു. നെയ്ത്തുകാരന്‍, ഒളിപ്പോര്, ഉന്നം, ഈട തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. മറുനാടന്‍ സിനിമകൡും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.