ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സര്‍ക്കാര്‍ വനിതാ കോളജിലെ രണ്ടാ വര്‍ഷ ബിഎ വിദ്യാര്‍ഥിനി ആയ വര്‍ഷിതയാ (20)ണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി പ്രതിക്ക് രണ്ടു വര്‍ഷമായി അടുപ്പമുണ്ടെന്നാണ് പോലിസ് പറയുന്നത്. ഗര്‍ഭിണിയായതോടെ, പെണ്‍കുട്ടി വിവാഹത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനേ തുടര്‍ന്ന് പ്രതി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി.
സര്‍ക്കാര്‍ വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ വര്‍ഷിത, ഈ മാസം 14നു ഹോസ്റ്റലില്‍നിന്നു പുറത്തുപോയ ശേഷം പിന്നീട് തിരിച്ചെത്തിയില്ല. ഇതിനേതുടര്‍ന്ന് പരാതി നല്‍കാന്‍ ബന്ധുക്കള്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മരണവാര്‍ത്ത മാതാപിതാക്കള്‍ അറിയുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.