യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

Update: 2022-03-07 10:08 GMT

സന്‍ആ; യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയാണ് അടുത്ത മാര്‍ഗം. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്. സ്ത്രീയെന്ന പരിഗണനയും ആറ് വയസ്സുള്ള കുട്ടിയുടെ സുരക്ഷയും മുന്‍നിര്‍ത്തി ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ എല്ലാ ആവശ്യവും കോടതി തള്ളി.

2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്.

യമനില്‍ ജോലി ചെയ്യുമ്പോള്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദനം നല്‍കിയ തലാല്‍ നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Tags: