പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)വെട്ടി കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസ് അന്വേഷണം ആരംഭിച്ചു.