ഇപി ജയരാജനെതിരായ വധശ്രമക്കേസ്; മൊഴി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

Update: 2022-07-23 06:44 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ കേസില്‍ മൊഴി നല്‍കാനെത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇവരുടെ പരാതിയിലാണ് കോടതി നിര്‍ദേശപ്രകാരം പോലിസ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുത്തത്. 120 (ബി), 307, 308, 506 എന്നീ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം വലിയതുറ പോലിസാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയത്. സംഭവത്തില്‍ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലിസ് നടപടി. 

Tags:    

Similar News