പരപ്പനങ്ങാടി : പുത്തരിക്കല്‍ ഉള്ളണം റോഡ് ജംഗ്ഷനിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കിയ ചാലക്കുടി സ്വദേശിയായ തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപെടുത്തിയ കേസില്‍ പരപ്പനങ്ങാടി മുങ്ങത്താം തറ സ്വദേശി അജീഷ് (38) പരപ്പനങ്ങാടി പോലിസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശി ചികിത്സക്കിടെ യാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലിസ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുകയും ശാസ്ത്രീ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.