മൂന്നാറില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്ര സ്വദേശിയായ കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു

Update: 2022-05-19 05:16 GMT

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി. എട്ടുമാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ബൈസന്‍വാലി റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. ഒരാളെ രക്ഷപ്പെടുത്തി. വാഹനത്തില്‍ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉറങ്ങിപ്പോയതോ വഴി നിശ്ചയമില്ലാതിരുന്നതോ ആണ് അപകടകാരണമെന്നാണ് വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്നവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയായും ലഭ്യമായിട്ടില്ല.

Tags: