പ്രവാസികളെ സന്ദര്‍ശിച്ച നഗരസഭാ സെക്രട്ടറിയെയും പോലിസുകാരെയും ക്വാറന്റീനിലാക്കി

Update: 2020-06-06 12:48 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ദുബയില്‍ നിന്നെത്തിയ സംഘം ക്വാറന്റീന്‍ സൗകര്യം തേടി പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്നു. ഇവരില്‍ തിരൂര്‍ക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ കണാനെത്തിയ പെരിന്തല്‍മണ്ണ നഗരസഭാ സെക്രട്ടറിയും ആരോഗ്യ പ്രവര്‍ത്തകരും പോലിസും ഉള്‍പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയത്.  

Tags: