മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തിനെതിരേ നിലപാട് കടുപ്പിച്ച് കോടതി

Update: 2025-08-13 07:54 GMT

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം സെപ്തംബര്‍ പത്തിന് മുമ്പ് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. അവസാന അവസരം എന്ന നിലക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അവസാന അവസരമാണിതെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഏറല്‍ സുന്ദരേശനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഓണാവധിയല്ലേ, അതിന് ശേഷം തീരുമാനം അറിയിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഏറല്‍ സുന്ദരേശന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി കടുത്ത രീതിയില്‍ പ്രതികരിക്കുകയായിരുന്നു.

ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നും ഹൈക്കോടതി ചോദിച്ചു.

Tags: