മുനമ്പം വഖ്ഫ് ഭൂമി തര്‍ക്കം: ഫെബ്രുവരി അവസാനത്തോടെ റിപോര്‍ട്ട് നല്‍കും; മുനമ്പം കമ്മീഷന്‍

Update: 2025-01-23 10:29 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി തര്‍ക്ക വിഷയത്തില്‍ ഫെബ്രുവരി അവസാനത്തോടെ റിപോര്‍ട്ട് നല്‍കുമെന്ന് മുനമ്പം കമ്മീഷന്‍. ജനുവരി 31 വരെയാണ് പരാതി സ്വീകരിക്കുക.വഖ്ഫിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും എല്ലാ വാദങ്ങളും കൃത്യമായി പഠിച്ച ശേഷമാണ് റിപോര്‍ട്ട് നല്‍കുക.

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണ് എന്നാണ് വഖ്ഫ് സംരക്ഷണസമിതിയുടെ നിലപാട്. കേസില്‍ മൂന്ന് സിറ്റിങുകളാണ് ഇതു വരെയുണ്ടായത്. സിദ്ദീഖ് സേട്ടിന്റെ ആധാരമാണ് അടിസ്ഥാന ആധാരമായി കാണുക എന്നും കമ്മീഷന്‍ അറിയിച്ചു. മുനമ്പം വിഷയത്തില്‍ നിയമ നിര്‍മാണത്തിലൂടെ പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Tags: