മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് മന്ത്രി

ഇതിനായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിതല ചര്‍ച്ച ഡിസംബറില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Update: 2021-11-09 06:25 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാടെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിയമസഭയില്‍ പറഞ്ഞു. ഇതിനായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിതല ചര്‍ച്ച ഡിസംബറില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാദ മരം മുറി ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് പരിശോധിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ മാത്രം നടപടിയെടുത്താന്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കൂ.

അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ മറുപടി നല്‍കി. പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരം. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

Tags: