എസ്ഡിപിഐയുമായി ബന്ധം കോടിയേരിക്ക്; ചാവക്കാട് സംഭവത്തില്‍ പ്രതികരണവുമായി മുല്ലപ്പളളി
വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. എസ്ഡിപിഐയുമായി ബന്ധം ഉളളത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും മുല്ലപ്പളളി മറുപടി നല്‍കി.
തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. നൗഷാദിന്റെ വധത്തിനു ഉത്തരവാദിത്വം എസ്ഡിപിഐക്കാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. എസ്ഡിപിഐയുമായി ബന്ധം ഉളളത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും മുല്ലപ്പളളി മറുപടി നല്‍കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഷാദിനു നേരെ ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്. നൗഷാദും കൂട്ടുകാരും പുന്നയില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കും വെട്ടേറ്റു. ഇവര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നൗഷാദ് ചികില്‍സയിലിരിക്കെ ഇന്നു രാവിലെ ഒന്‍പതരയോടെയാണ് മരിച്ചത്.