മുല്ലപ്പെരിയാര്‍ ഡാം രാവിലെ 11.30ന് തുറക്കും

Update: 2022-08-05 05:14 GMT

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ പതിനൊന്നരയോടെ തുറക്കും. 30 സെമീ വീതം ഉയര്‍ത്തി 534 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുകയാണ് ചെയ്യുക. രാവിലെ 9 മണിക്ക് ജലനിരപ്പ് 137.25 അടിയായി ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ അധിവസിക്കുന്നവരും ജീവനക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇന്നലെ വൈകീട്ട് 7 മണിക്ക് ഡാമിലെ ജലനിരപ്പ് 136 അടിയായിരുന്നു. അതിനെത്തുടര്‍ന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വൈകീട്ട് 6 മണി മുതല്‍ 7 മണിവരെ മണിക്കൂറില്‍ ശരാശരി 6,592 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്. ആ നില തുടരുകയാണെങ്കില്‍ പത്തുമണിയോടെ ഡാം തുറക്കുമെന്ന് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Tags:    

Similar News