അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവം; നഷ്ടപരിഹാരമായി 1227 കോടി രൂപ കെട്ടിവെച്ച് ഷിപ്പിങ് കമ്പനി
കൊച്ചി: കൊച്ചി തീരത്ത് എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ പാരിസ്ഥിതിക ആഘാതത്തിന് നഷ്ടപരിഹാരമായി 1227 കോടി രൂപ കെട്ടിവെച്ച് ഷിപ്പിങ് കമ്പനി.
അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. തൂത്തുക്കുടിവിഴിഞ്ഞംകൊച്ചിമംഗളൂരു കടല്‍മാര്‍ഗം സര്‍വീസ് നടത്തുന്ന എംഎസ്സി എല്‍സ 3 ല്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.