എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാര തുക നല്‍കാനാവില്ല: കപ്പല്‍ കമ്പനി

Update: 2025-08-06 10:47 GMT

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി. ഹൈക്കോടതിയിലാണ് ഇതുപ്രകാരം കമ്പനി സത്യവാങ്മൂലം നല്‍കിയത്. കപ്പലപകടം, സമുദ്ര പരിസ്ഥിതിക്ക് നാശം വരുത്തിയിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9,531 കോടി രൂപ തരാന്‍ കഴിയില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു.

87 പേജുകളുള്ള സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളെയും കപ്പല്‍ കമ്പനി തള്ളുകയായിരുന്നു.കപ്പലപകടം സംഭവിച്ചത് രാജ്യത്തിന്റെ കടല്‍ അധികാര പരിധിക്ക് പുറത്താണെന്നും കപ്പല്‍ വിട്ടയക്കണം എന്നും മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കപ്പലപകടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തിരുന്നെന്നും കമ്പനി കോടതിയില്‍ വാദമുന്നയിച്ചു. കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായി മെയ് 25 നാണ് എംഎസ്സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങിയത്. മെയ് 25 നാണ് എംഎസ്സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങിയത്.കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Tags: