ഡല്‍ഹിയില്‍ സിനിമാതിയ്യറ്ററുകള്‍ തുറന്നു; 50 ശതമാനം പേരെ പ്രവേശിപ്പിക്കാം

Update: 2021-07-27 07:29 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ സിനിമാതിയ്യറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ശേഷിയുടെ 50 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുമതി നല്‍കിയിട്ടുള്ളത്.

ഹാളുകള്‍ സിനിമ ആരംഭിക്കും മുമ്പ് സാനിറ്റൈസ് ചെയ്യണം. യുവി ലൈറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. ജൂലൈ 26ാം തിയ്യതി മുതലാണ് അനുമതി നല്‍കിയത്. തിയ്യറ്ററിനകത്ത് ഭക്ഷണം അനുവദനീയമല്ല.

തിയ്യറ്ററുകള്‍ തുറക്കുന്നത് കാത്ത് വലിയൊരു നിര ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ തിയ്യറ്റര്‍ ഉടമകള്‍ സ്വാഗതം ചെയ്തു.

ഡല്‍ഹി സര്‍ക്കാര്‍ മെട്രോക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. നൂറു ശതമാനം പേര്‍ക്കും യാത്ര ചെയ്യാം.