സിനിമാ- സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു

Update: 2021-12-31 04:52 GMT

തിരുവനന്തപുരം : സിനിമാ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. 325ഓളം സിനിമികളില്‍ വേഷമിട്ടു. വില്ലന്‍ വേഷങ്ങളിലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവട്ടിട്ടുണ്ട്.

തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ ജനനം. യുവാവായിരിക്കേ പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധത്തില്‍ സിംഗപ്പൂരിലും ബര്‍മ്മയിലും സുമാത്രയിലും ജോലി ചെയ്തു.

ആദ്യ സിനിമ സ്‌നേഹസീമ, 1954ല്‍ പുറത്തിറങ്ങി. മന്ത്രവാദി, നായര് പിടിച്ച പുലിവാല്‍, കണ്ണൂര്‍ ഡീലക്‌സ്, ഒതേനന്റെ മകന്‍, ആരോമലുണ്ണി, തച്ചോളി അമ്പു, കൊച്ചിന്‍എക്‌സ്പ്രസ്, നാല് പെണ്ണുങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

Tags: