യുഎപിഎക്കെതിരേ മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് യുഎപിഎയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍

Update: 2021-11-12 16:18 GMT

ചെന്നൈ: നിരപരാധികളെ കേസില്‍ കുടുക്കി പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്ന യുഎപിഎക്കെതിരേ ഓണ്‍ലൈന്‍ സെമിനാര്‍. മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് യുഎപിഎയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിനിരയാവുന്നവരുടെ അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ തുറന്നുകാട്ടുകയാണ് ലക്ഷ്യം.

ശനിയാഴ്ച വൈകീട്ട് ആറരക്കു തുടങ്ങുന്ന സെമിനാറില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപണ്ണയും സിപിഎം പിബി അംഗം ജി രാമകൃഷ്ണയും വിടുതലൈ ചിരുത്തൈകള്‍ കച്ചി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വണ്ണി അര്‍സുവും സംസാരിക്കുന്നുണ്ട്.

സിപിഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വീരപാണ്ഡ്യന്‍, ഡിഎംകെ ഉപ വക്താവ് രാജീവ് ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും. സൂം വഴിയാണ് പരിപാടി നടക്കുന്നത്.

സെമിനാറില്‍ മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് യുഎപിഎയുടെ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ മാക്‌സ് അധ്യക്ഷനാകും. 

Tags: