സഊദി രാജകുമാരന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദ് അനുശോചിച്ചു
സൗദി രാജകുമാരന്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍കിയുടെ നിര്യാണത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അനുശോചനമറിയിച്ചു.
ദുബയ്: സൗദി രാജകുമാരന്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍കിയുടെ നിര്യാണത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അനുശോചനമറിയിച്ചു. സൗദി അറേബ്യന്‍ രാജാവും ഇരു ഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനാണ് ശൈഖ് മുഹമ്മദ് അനുശോചനമറിയിച്ചു കൊണ്ട് കേബിള്‍ സന്ദേശം അയച്ചത്.