കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് 'മൂന്ന് അച്ഛന്‍മാര്‍'; വെട്ടിലായി ആശുപത്രി അധികൃതര്‍
രണ്ടാം ദിവസം ആശുപത്രിയിലെത്തിയ മറ്റൊരു യുവാവ് യുവതിയെ കാണണമെന്നും താനാണ് യുവതിയുടെ ഭര്‍ത്താവെന്നും ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ യുവതിയുടെ അമ്മയ്‌ക്കൊപ്പം എത്തിയയാള്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് രേഖപ്പെടുത്തി പേപ്പറുകളില്‍ ഒപ്പിട്ടതായി ആശുപത്രി ജീവനക്കാര്‍ ഇയാളെ അറിയിച്ചു. തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ആശുപത്രിയില്‍ ബഹളംവച്ചതോടെ അധികൃതര്‍ വിവരം പോലിസിനെ അറിയിച്ചു.
മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ പോലിസ് ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതെത്തിയ യുവാവ് വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ എത്തിക്കുകയും ചെയ്തു. ഇതോടെ ഇയാള്‍ തന്നെയാണ് യുവതിയുടെ ഭര്‍ത്താവെന്ന നിഗമനത്തിലായി പോലിസ്. താന്‍ വെറും സുഹൃത്താണെന്ന് ആദ്യമെത്തിയയാള്‍ സമ്മതിക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് പോലിസ് കരുതി. എന്നാല്‍ യുവതിയുടെ അമ്മ രണ്ടാമനെ മരുമകനായി അംഗീകരിക്കാന്‍ സമ്മതിച്ചില്ല. ഇതോടെ യുവതിയുടെ തീരുമാനം അറിയണമെന്നായി പോലിസ്. അപ്പോഴാണ് മൂന്നാമതൊരാള്‍ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് ആശുപത്രിയിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് താനല്ലെന്നും കുഞ്ഞിന്റെ അച്ഛന്‍ താനാണെന്നുമായിരുന്നു അയാളുടെ വാദം.
ഒടുവില്‍ ഡോക്ടര്‍മാരുടെ അനുവാദത്തോടെ പോലിസ് യുവതിയെ ചോദ്യം ചെയ്തു. തന്റെ ഭര്‍ത്താവ് രണ്ടാമനാണെന്ന് യുവതി പറഞ്ഞു. കുഞ്ഞിന്റെ അച്ഛനും അയാള്‍ തന്നെയാണെന്ന് യുവതി അറിയിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞത്.
കഴിഞ്ഞ ഏപ്രിലിലാണ് രണ്ടാമനുമായി യുവതി അടുത്തത്. തുടര്‍ന്ന് ഇയാളിലൂടെ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ യുവതിയെ ഭാര്യയായി സ്വീകരിക്കാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ ബലാല്‍സംഗക്കേസ് നല്‍കി. കേസില്‍ കുറേനാള്‍ ജയില്‍ശിക്ഷയും അനുഭവിച്ച യുവാവ് പിന്നീട് യുവതിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ ഇരുവരും വേറെ വേറെയാണ് താമസിച്ചിരുന്നത്. പ്രസവശേഷം യുവതി വാട്‌സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

