മാതാവ് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവം; മാതാവിന് മാനസികപ്രശ്‌നങ്ങളില്ലെന്ന് പോലിസ്
ആലുവ: മാതാവ് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ മാതാവിന് മാനസികപ്രശ്‌നങ്ങളില്ലെന്ന് പോലിസ്. ഭര്‍തൃവീട്ടുകാര്‍ തന്നെക്കാള്‍ മക്കളെ സ്‌നേഹിക്കുകയും തന്നെ ഒറ്റപ്പെടുത്തുകയും ചെയ്തതും കുട്ടികള്‍ തന്നോട് അകല്‍ച്ച കാണിച്ചതുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് മൊഴി. കുട്ടിയെ പീഡിപ്പിച്ച സംഭവം തനിക്കറിയില്ലെന്നും മാതാവ് പോലിസിനു മൊഴി നല്‍കി. പ്രതിയുമായി പേലിസ് ഇന്ന് തെളിവെടുപ്പ് നടത്തി. കുട്ടിയെ എറിഞ്ഞുകൊന്ന പുഴക്കു സമീപം എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്കു വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ പോലിസ് ഇന്നു നല്‍കും.
മെയ് 20നാണ് അങ്കണവാടിയില്‍ നിന്ന് മാതാവിനൊപ്പം വീട്ടിലേക്ക് പോയ മൂന്നു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യുകെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ എറിഞ്ഞുകൊന്നതാണെന്ന് മാതാവ് സന്ധ്യ സമ്മതിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിനിരയായെന്നു കണ്ടെത്തി. പോലിസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ബന്ധുവിനെ പോലിസ് അറസ്റ്റു ചെയ്തു.