മക്കളുമായി അമ്മ പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു; മൂത്തമകന്‍ മരിച്ചു

Update: 2021-03-06 10:23 GMT

വടകര: പേരാമ്പ്രയില്‍ അമ്മ രണ്ട് മക്കളെയുമെടുത്ത് പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മൂന്നര വയസ്സുള്ള മകന്‍ മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യ ഹിമയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചികില്‍സയില്‍ കഴിയുകയായിരുന്ന മകന്‍ ആദവ് ആണ് മരിച്ചത്. അമ്മയെയും രണ്ട് കുട്ടികളെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂത്തമകനായ ആദവ് ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഹിമയ്‌ക്കെതിരേ പോലിസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് യുവതി മക്കളുമൊത്ത് ചാനിയംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.