ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കിന് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മാതാവും മൂന്നു വയസ്സുള്ള മകളും മരിച്ചു. സുധാന്‍സുബല നായകും മകള്‍ സ്തിതപ്രംഗ്യ നായക്കുമാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബന്ധുവായ ഭാരതി നായക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജഗത്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മഹാജന്‍പൂര്‍ ഗ്രാമത്തിന്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം.
അന്വേഷണത്തില്‍ വീട്ടില്‍ പടക്കം സൂക്ഷിച്ചിരുന്നതായും, സ്‌ഫോടനസമയത്ത് കുടുംബാംഗങ്ങള്‍ പടക്കം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ രണ്ടു മുറികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മാതാവും കുഞ്ഞും മരിച്ചു. ബന്ധുവായ ഭാരതി നായക് വെന്റിലേറ്ററില്‍ ചികില്‍സയിലാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം തുടരുകയാണ്.