തൃശൂറിലെ കൂട്ട ആത്മഹത്യ; കുഞ്ഞിനു പിന്നാലെ മാതാവും മരിച്ചു

Update: 2025-09-26 06:40 GMT

തൃശൂര്‍: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുഞ്ഞിനു പിന്നാലെ മാതാവും മരിച്ചു. മേപ്പാടം സ്വദേശി ഷൈലജ (34)യും മകള്‍ അണിമ (6)യുമാണ് മരിച്ചത്. മകന്‍ അക്ഷയ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഷൈലജേയും മക്കളേയും അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് അണിമയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന അമ്മയും മരിക്കുകയായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തശേഷമാണ് ഷൈലജയും വിഷം കഴിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

Tags: